Friday, May 19, 2023

BELUR (KARNATAKA ) -CHIKMAGALORE TOUR

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗലാപുരത്തു നിന്ന് ബസ്സിലും ട്രെയിനിനിലും ഇവിടെ എത്തിചേരാൻ സാധിക്കും. വാഹന യാത്ര ആണ് വേഗത്തിൽ എത്തുക. ഒരു മൂന്നര മണിക്കൂർ മതി. പോകുന്ന വഴിയിൽ വേണമെങ്കിൽ ധർമ്സ്ഥല യും പോകാം. ട്രെയിൻ യാത്ര ആണെങ്കിൽ മംഗളൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് ആണ് ട്രെയിൻ. Sakleshpur സ്റ്റേഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഒരു മണിക്കൂർ വാഹന യാത്ര ഉണ്ട് ബേളൂർ ക്ക്. ഫെബ്രുവരി തൊട്ട് ആണെങ്കിൽ ട്രെയിൻ യാത്ര യിൽ നല്ല ചൂട് അനുഭപ്പെടും അതുകൂടാതെ ഹസ്സൻ റൂട്ട് ആയതിനാൽ വളരെ പതുക്കെ കാട്ടിലൂടെ യുള്ള യാത്ര. ഡിസംബർ ഒക്കെ നല്ല തണുപ്പ് ആയിരിക്കും. പോകുന്നതിനു മുൻപ് നിങ്ങൾ റൂം ബുക്ക് ചെയ്തു പോകുന്നതാണ് സൗകര്യം. മലയാളികൾ കൂടുതൽ ആയി പോയി തുടങ്ങിയിട്ടില്ല ഈ റൂട്ടിൽ. രണ്ടു ദിവസവും ബേളൂർ സെറ്റ് ചെയ്തു യാത്ര തുടങ്ങാം അല്ലെങ്കിൽ ചിക് മകളൂരിൽ ധാരാളം ഹോം സ്റ്റേ കൾ ഉണ്ട്. ബേളൂർ അമ്പലത്തിനു തൊട്ടു അടുത്തായി കർണാടക ടൂറിസം കോര്പറേഷൻ ന്റെ മൗര്യ ഹോട്ടൽ velapuri ഉണ്ട് അവിടെ ഓൺലൈൻ ആയി റൂം ബുക്ക്‌ ചെയ്തു പോകാം. ചാണ്ടികെശ്വരി ആണ് അവിടത്തെ അമ്പലം വളരെ പഴക്കം ചെന്ന മനോഹരമായ കൊത്ത് പണികൾ ഉള്ള കരിംകല്ലിന്റെ അമ്പലം. രാത്രി ഒക്കെ നല്ല തണുപ്പ് ആണ് അവിടെ. അവിടെ സന്ദർശിച്ചു പിറ്റെന്നാൾ ചിക് മാഗളൂർ പോകാം പോകുന്നവഴി ഹാലേബിഡ് പോകണം കല്ലിൽ കൊത്തി വെച്ച കവിത പോലെ ഉള്ള ശിൽപ്പങ്ങൾ ഉള്ള രാജാക്കന്മാർ രുടെ കാലത്ത് പണിത വേറൊരു കലാസൃഷ്ടി. നിങ്ങൾ സ്വന്തം വാഹനത്തിൽ അല്ല പോകുന്നുണ്ടെങ്കിൽ ബേളൂർ നിന്ന് ടാക്സി പിടിക്കാം. ചിക് മാഗളൂർ ഇൽ കർണാടക ത്തിലെ ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന സ്പോട് ആയ വളരെ മനോഹരം ആയ.... കാണാം, വെള്ളച്ചാട്ടം കാണാം അങ്ങനെ പലതും ഉണ്ട്. അതുകൊണ്ട് ഒരു മിനി ടൂർ ആണ് ഉദ്ദേശം എങ്കിൽ ഈ റൂട്ട് തിരഞ്ഞെടുക്കാം

Wednesday, April 27, 2022

A LOW COST TOUR TO AJANTHA ELLORA CAVES INDIA

An indian travel to Ajantha Ellora caves Maharashtra Ajanta Ellora Caves was a place name that I had learned in school in the past and I did not know anything about it at that time. One day shortly after Corona, my friend Vinod Sar told me that I could go on a trip with my family. But when I heard the name of the place, I was really surprised. Ajantha Ellora. It was not a place I ever thought I could go. It was when he decided to book a ticket that the Corona started coming back in the form of an omega. Book a train ticket no matter what. So I booked a ticket for the Mangala Express train from Payyanur to Mumbai Kalyan. Then take the connection train to Aurangabad. Then the beauty of the journey was to search the net So that day came and the Mangala Express arrived at 7pm while the omega-1 plague was spreading. No bigger charge for sleeper tickets and less crowded. We had crossed Goa in the morning after a pleasant journey at night . The trip, which explored the hills and regions of the Konkan, was November so there was good snow outside. The train left Kalyan at 2:30 pm and had lunch .The next train to Aurangabad was at 4 pm. It takes about 7.30 hours to travel from Mumbai to Aurangabad. The cold is beating down. Picked up the sweater. The train is moving through the central part of India .It is dark and there is no outside view. So we reached Aurangabad at 11.30 pm .When we got off at the railway station, it was very cold. 17 degrees. It was a good cold as I had never experienced such a cold before. The room was booked on the way. Maharashtra Tourism Development Corporation (MTDC) Hotel. Only about 500 meters from the railway station. There are still taxis and autos outside. Outside on the roadside, people are sleeping in the cold. So we arrived at the MTDC Hotel. It is very clean when you see it. When I booked online, the rent was Rs.1000 per day. Went to the room after the registration process . There is another miracle. Nice spacious clean room with all amenities. I slept there comfortably that day .I woke up very early the next morning. The first day of the tour is about to begin. It was an excitement to Ajanta .The pre-booked motor cab arrived on time. By seven o'clock we were ready. In the morning I got some nice hot salty flour from the MTDC Hotel and ate it too. The cold weather was like good. I looked at the map and realized that it was a 3 hour drive from Orangabad. Road work is in progress along the way. Therefore, sometimes the speed of the journey slowed down. Sugarcane is cultivated and laid out to dry near the corn fields. Beautiful fields with sunflowers upside down. We parked the car at several places and took photos. The journeys are still beautiful in so many moments. Then go a little further and tell the driver to stop for tea as there is no big rush to stop at a dhaba. From there we ate hot aloo porota, butter porota and aloo curry. After a good taste of tea, the milk was poured again and again .The journey continued .With the small and big cities of Central India passed .Finally the car was parked in a parking lot. The journey from there is by Tourism Corporation bus. Take the ticket and get on the bus. The bus traveled through uninhabited forested hills. I do not see anyone there right now. And it's amazing how it all came to be here at that time. Then it was realized that the great national highways would sink centuries later and new ones would form elsewhere. I went downstairs and picked up the ticket. After walking along a small hill side for a while I started to see some caves and then I was anxious to reach there quickly. In any case, that engineering diversity would be undermined if it was found to be open at that time in the precise marking of the desired location in the middle of the granite rock. Stupas of Buddha in each cave. Maybe This may be the place where one takes solitary penance away from everyone and attains Nirvana. Inside the cave itself, there is a small cave where Lord Buddha sits. In addition, there is a small painting on some of the walls. When we see all this the mind must walk with that period. It was not a big rush as it was corona time. t was evening when we went up and down each cave and enjoyed that diversity. The photo was taken in several poses. Walked back. Vellaram bought a stone-like item from. Once again we set off for Aurangabad, a city named after the Mughal Sultan Aurangzeb, who wanted to move his capital to the center. Coins from Tughlaq's time are still sold there as antiquities. We reached Aurangabad at 10 pm and ended our journey that day. The trip is to Ellora tomorrow

Tuesday, April 26, 2022

അജന്ത എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര ( MAHARASHTRA STATE TOUR )

 

അജന്ത എല്ലോറ ചെലവ് കുറഞ്ഞ ഒരു യാത്ര യാത്ര

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഏറെ അത്ഭുദത്തോടെ പഠിച്ച ഒരു സ്ഥല നാമം ആയിരുന്നു അജന്ത എല്ലോറ ഗുഹകൾ അന്ന് അതിനെ പറ്റി ഒന്നും അറിയാമായിരുന്നില്ല . കൊറോണക്ക് ശേഷം പെട്ടന്ന് ഒരു ദിവസമാണ് സുഹൃത്തായ വിനോദ് സാർ കുടുംബ  സമ്മേതം ഒരു യാത്ര പോകാം എന്ന് പറഞ്ഞു . പക്ഷെ അതിന്റെ സ്ഥല പേര് കേട്ടപ്പോൾ ആണ് ശരിക്കും അത്ബുധപെട്ടത് . അജന്ത എല്ലോറ . ഒരിക്കലും പോകാൻ കഴിയും എന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നില്ല അത് .

   ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരുമാനിച്ചപ്പോൾ ആണ് കൊറോണ ഒമൈക്രോൺ രൂപത്തിൽ വീണ്ടും വരാൻ തുടങ്ങിയത് . എന്ത് വന്നാലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക തന്നെ . അങ്ങനെ പയ്യന്നൂരിൽ നിന്നും മുംബൈ കല്ല്യാണിലേക്കു മംഗള എക്സ്പ്രസ്സ് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്തു . പിന്നെ അവിടെ നിന്ന് കണൿഷൻ ട്രെയിനിന് ഔറാൻഖാബാദിലേക്കും . പിന്നെ നെറ്റിൽ പരതുകായായിരുന്നു യാത്രയുടെ സൗന്ദര്യം

 അങ്ങനെ   ദിവസം വന്നെത്തി ഒമൈക്രോൺ ബാധ പടരുന്നതിനിടയിൽ രാത്രി 7  മണിക്ക് മംഗള എക്സ്പ്രസ്സ് എത്തി . സ്ലീപ്പർ ടിക്കറ്റു വലിയ ചാർജ് ഒന്നും ഇല്ല തിരക്കും കുറവായിരുന്നു . രാത്രിയിലെ സുഖമായ യാത്രക്ക് ശേഷം രാവിലെ ഗോവ കടന്നിരുന്നു . കൊങ്കണിലെ കുന്നുകളും പ്രദേശങ്ങളും കണ്ടുകൊണ്ട് ഉള്ള യാത്ര,  നവംബർ ആയിരുന്നതിനാൽ പുറത്തു നല്ല മൂടൽ മഞ്ഞു ഉണ്ടായിരുന്നു . അങ്ങനെ ഉച്ചക്ക് 2 30 മണിക്ക് കല്ല്യാണിൽ ട്രെയിൻ ഇറങ്ങി , ഭക്ഷണം കഴിച്ചു .ഇനി അടുത്ത ട്രെയിൻ 4  മണിക്ക് ഔരംഗബാദിലേക്കു . 7 .30 മണിക്കൂർ യാത്രയുണ്ട് മുംബയിൽ നിന്ന് ഔരംഗബാദിലേക്കു .യാത്രക്കാർ കുറവായിരുന്നു . തണുപ്പ് അടിച്ചുകയറ്റുന്നുണ്ട് . സ്വെറ്റർ എടുത്തിട്ടു . വണ്ടി ഇന്ത്യയുടെ മധ്യ ഭാഗത്തു കൂടി നീങ്ങുകയാണ് .ഇരുട്ട് ആയതിനാൽ പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ പറ്റുന്നില്ല . അങ്ങനെ രാത്രി 11 30 നു ഔരംഗ ബാദിൽ എത്തി .പുറത്തു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ നല്ല തണുപ്പ് . 17 ഡിഗ്രി . ഇതുവരെ അത്തരം തണുപ് അനുഭവിച്ചിട്ടില്ലാത്തതിനാൽ അത് നല്ലൊരു തണുപ്പ് തന്നെ യയായിരുന്നു .

പോകുമ്പോൾ തന്നെ റൂം ബുക്ക് ചെയ്തിരുന്നു .മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ( MTDC ) ഹോട്ടൽ . റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു 500 മീറ്റർ ദൂരം മാത്രം .എന്നാലും തണുപ്പ് സഹിക്കാൻ വയ്യാതെ ഓട്ടോ ആക്കി . പുറത്തു അപ്പോഴും ടാക്സിക്കാരും ഓട്ടോ ക്കാര് ഒക്കെയുണ്ട് . പുറത്തു റോഡരികിൽ തണുപ്പത്തും ആൾക്കാർ കിടന്നുറങ്ങുന്നുണ്ട് . അങ്ങനെ MTDC ഹോട്ടലിൽ എത്തി . കാണുമ്പോൾ തന്നെ നല്ല വൃത്തിയുണ്ട് . ഓൺലൈൻ ആയി ബുക്ക് ചെയ്തപ്പോൾ 1000 രൂപ യെ ഒരു ദിവസത്തെ വാടക ആയി വന്നിരുന്നുള്ളു . രെജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞു റൂമിലേക്ക് പോയി . അവിടെ ആണ് വേറൊരു അത്ഭുതം . നല്ല വിശാലമായ വൃത്തിയുള്ള മുറി എല്ലാ സൗകര്യവുമുണ്ട് . അന്ന് അവിടെ സുഖമായി കിടന്നുറങ്ങി .പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . ടൂറിന്റെ ആദ്യ ദിവസം തുടങ്ങാൻ പോകുന്നു . അജന്തയിലേക്ക് വല്ലാത്തോരു excitment തന്നെ .നേരത്തെ ബുക്ക് ചെയ്ത മോട്ടോർ ക്യാബ് കൃത്യ സമയത്തു തന്നെ വന്നു . ഏഴു മണിയാകുമ്പോഴേക്കും ഞങ്ങൾ റെഡി ആയിരുന്നു . രാവിലെ MTDC ഹോട്ടലിൽ നിന്ന് നല്ല ചൂടുള്ള ഉപ്പു മാവ് കിട്ടി .അതും കഴിച്ചിറങ്ങി . തണുപ്പ് അന്തരീക്ഷത്തിൽ നല്ല പോലെ ഉണ്ടായിരുന്നു . ഓരങ്ങ ബാദിൽ നിന്ന് 3 മണിക്കൂർ യാത്ര ഉണ്ടെന്നു മാപ്പിൽ നോക്കി മനസ്സിലാക്കിയിരുന്നു . വഴിയിൽ റോഡ് പണി നടക്കുന്നു . അതുകൊണ്ടു ചിലപ്പോഴൊക്കെ യാത്രയുടെ സ്പീഡ് കുറഞ്ഞു .കേരളത്തിലെ വഴി കണ്ടവർക്ക് ഈ യാത്രയിൽ കാണുന്നതൊക്കെയും കൗതുക കാഴ്ചകൾ ആയിരിക്കും .നീണ്ട വയലുകൾ . കരിമ്പ് കൃഷി ചെയ്യുന്നത് ,ചോളം വയലുകൾക്കരികെ ഉണങ്ങാൻ നിരത്തിയിട്ടിരിക്കുന്നു . സൂര്യകാന്തികൾ തല ഉയർത്തി നിൽക്കുന്ന മനോഹരമായ പാടങ്ങൾ . പലയിടത്തും വണ്ടി നിർത്തി ഞങ്ങൾ ഫോട്ടോ എടുത്തു . യാത്രകൾ ഇപ്പോഴും മനോഹരമാകുന്നത് ഇത്രയും മുഹൂർത്തങ്ങളിൽ കൂടിയാണ്

പിന്നെയും കുറച്ചു ദൂരെ പോയി ഡ്രൈവറോട് ചായ കുടിക്കാൻ നിർത്തണമെന്ന് പറഞ്ഞതിന് പ്രകാരം ഒരു ധാബയിൽ നിർത്തി വലിയ തിരക്ക് ഒന്നും ഇല്ല . അവിടെ നിന്ന് ചൂടുള്ള ആലു പൊറോട്ടയും ബട്ടർ പൊറോട്ടയും ആലു കറിയും കഴിച്ചു . ചായക്ക്‌ ഒരു പ്രത്യേക രുചി നല്ല പാലൊക്കെ ഒഴിച്ച് , ഒക്കെ കഴിച്ചപ്പോൾ വീണ്ടും ഒന്ന് ഉഷാർ ആയി .യാത്ര തുടർന്നു .മധ്യ ഇന്ത്യയുടെ ചെറുതും വലുതുമായ പട്ടണങ്ങൾ കടന്നു പോയി .അവസാനം കാർ ഒരു പാർക്കിങ് സ്ഥലത്തു കൊണ്ട് നിർത്തി . ഇനി അവിടെ നിന്ന് യാത്ര ടൂറിസം കോര്പറേഷന് ബസിൽ ആണ് . ടിക്കറ്റ് എടുത്തു ബസിൽ കയറി . ആൾ പാർപ്പില്ലാത്ത കാട് നിറഞ്ഞ കുന്നുകളിലൂടെ ബസ് നീങ്ങി . ഇപ്പോൾ തന്നെ അവിടെ ആരെയും കാണാനില്ല . പിന്നെ ആ കാലഘട്ടത്തിൽ എങ്ങനെ ഇവിടെ ഇതൊക്കെ ഉണ്ടായി അത്ഭുതം തന്നെ . പിന്നെയാണ് മനസ്സിലായത് വലിയ ജനപഥങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാൽ അസ്തമിക്കും പിന്നെ വേറെയിടത്തു പുതിയവ രൂപം കൊള്ളും കാലത്തിന്റെ യാത്ര അങ്ങനെയാണ് . ഒരിടത്തു ഇറങ്ങി ടിക്കറ്റ് എടുത്തു . ഒരു ചെറിയ കുന്നിൻ സൈഡിലൂടെ നടന്നു കുറച്ചു നടന്നപ്പോൾ കുറച്ചപ്പുറം ഗുഹകൾ കണ്ടു തുടങ്ങി പിന്നെ പെട്ടന്ന് എത്താനുള്ള വേവലാതി .അടുത്ത് എത്തിയപ്പോൾ ആണ് മനസ്സിലായത് 33 ഗുഹകൾ ഉണ്ടെന്നു . എന്ത് പറഞ്ഞാലും ആ കരിങ്കൽ പാറയുടെ മധ്യത്തിൽ വേണ്ട സ്ഥലത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലിൽ ആ കാലഘട്ടത്തിൽ തുറന്നു എന്ന് കണ്ടാൽ ആ എൻജിനിയറിങ് വൈവിധ്യത്തെ നമിക്കും . ഓരോ ഗുഹയിലും ബുദ്ധന്റെ സ്തൂപങ്ങൾ . ഒരു പക്ഷെ എല്ലാവരിൽ നിന്നും അകന്നു ഏകാന്തമായി തപസ്സു ചെയ്തു നിർവാണം പ്രാപിക്കാൻ എടുത്ത സ്ഥല ആയിരിക്കാം ഇത് . ഗുഹയ്ക്കുള്ളതിൽ തന്നെ ചെറിയ ഗുഹകളിൽ ശ്രീ ബുദ്ധൻ ഇരിക്കുന്നു . ഇത് കൂടാതെ ചില ചുവരുകളിൽ ചെറിയ ചിത്ര പണിയുമുണ്ട് . നമ്മൾ ഇതൊക്കെ കാണുമ്പോൾ മനസ്സ് ആ കാലഘട്ടത്തോടൊപ്പം നടക്കണം . കൊറോണ സമയം ആയതിനാൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല . ഓരോ ഗുഹയിലും കയറി ഇറങ്ങി ആ വൈവിധ്യം ആസ്വദിച്ചപ്പോൾ തന്നെ വൈകുന്നേരം ആയി . പല ഭാവങ്ങളിൽ ഫോട്ടോ എടുത്തു . തിരിച്ചു നടന്നു . ആവഡിഎ നിന്ന് വെള്ളാരം കല്ല് പോലത്തെ സാധനം വാങ്ങി .

വീണ്ടും മുഗൾ സുൽത്താൻ ഔരംഗസേബിന്റെ പേരിലുള്ള .തുഗ്ലക്ക് തന്റെ തലസ്ഥാനം മധ്യത്തിലേക്കു മാറ്റണമെന്ന് വിചാരിച്ചു മാറ്റിയ നഗരമായ ഓരങ്ങ ബാദിലേക്കു ഞങ്ങൾ യാത്രയായി . ഇപ്പോഴും അവിടെ തുഗ്ലക്കിന്റെ കാലത്തെ നാണയങ്ങൾ ഒരു പുരാവസ്തു പോലെ വിൽക്കുന്നുണ്ട് . രാത്രി പത്തു മണിയോടെ ഔരംഗബാദിൽ എത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു . നാളെ എല്ലോറയിൽ ആണ് യാത്ര

 

 

Saturday, June 29, 2013

BELUR (KARNATAKA ) -CHIKMAGALORE TOUR

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...